വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട് സിപിഎം

വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട് സിപിഎം
Oct 17, 2026 04:23 PM | By PointViews Editor

    ഉമ്മൻ ചാണ്ടിയുടെ കണ്ണുനീർ വിജയനെ വിടുന്നില്ല. നാണക്കേടിൻ്റ അടുത്ത ഘട്ടത്തിൽ തലകുനിച്ച് നിൽപാണ് പിണറായി വിജയനും അഹങ്കാര പാർട്ടി ഓഫ് ഇന്ത്യ (എം) ഉം. മാസപ്പടി കേസില്‍ ഇന്നുണ്ടായ നിര്‍ണായക നീക്കത്തിൽ പിണറായി വിജയന്റെ വീടിന്റെ ചുവരില്‍ ഇഡി സമൻസ് പതിപ്പിച്ചു. അടുത്ത വെള്ളിയാഴ്ച മൊഴി നൽകാൻ ഹാജരാമെന്ന് നിര്‍ദേശവും നൽകി.മാസപ്പടി കേസില്‍ അന്വേഷണം ശക്തമാക്കി മുന്നോട്ട് പോകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനിച്ചതോടെ കാരണഭൂതത്തിൻ്റെ തൊലിക്കട്ടി കുറഞ്ഞ് തല താഴുകയാണ്. ഈ ദുർഭൂതത്തെ ചുമന്നു നടന്ന പാർട്ടിയും നാണക്കേടിലേക്ക് വീഴുകയാണ്.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥർ സമൻസ് ചുവരില്‍ പതിപ്പിച്ചതായാണ് വിവരം. ഒക്ടോബർ 23 വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിർദേശം.ഇഡി ഉദ്യോഗസ്ഥർ എത്തിയ സമയത്ത് പിണറായി വിജയനും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. പിണറായി വിജയൻ നിലവില്‍ കണ്ണൂരിലാണുള്ളത്. സമൻസ് തപാല്‍ മാർഗം ലഭിക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വീടിന്റെ ചുവരില്‍ പതിപ്പിച്ചതെന്നാണ് വിവരം.സംഭവമറിഞ്ഞ് മുൻ മന്ത്രി വി.ശിവൻകുട്ടി ഉള്‍പ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കള്‍ പിണറായി വിജയന്റെ വസതിയിലെത്തി.

അതേസമയം, ഇഡി സമൻസ് ലഭിച്ചെങ്കിലും പിണറായി വിജയൻ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കില്ലെന്നാണ് സൂചന. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസും ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് അസൗകര്യമുണ്ടെന്ന് ഇഡിയെ അറിയിച്ചേക്കും.മാസപ്പടി കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കെതിരെ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചാല്‍ ഇഡിക്ക് മുന്നില്‍ ഉടൻ ഹാജരാകേണ്ട സാഹചര്യം ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് നിയമനീക്കങ്ങള്‍ നടക്കുന്നത്.

ED puts notice on Vijayan's house wall. CPM embarrassed.

Related Stories
ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി കെഎസ്ആർടിസി

Oct 17, 2026 03:12 PM

ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി കെഎസ്ആർടിസി

ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി...

Read More >>
ഇഡി ട്രാവൻകൂർ ടൈറ്റാനിയത്തിലേക്കും?  രണ്ട് വ്യവസായ മന്ത്രിമാരും പിണറായിയും കുടുങ്ങുമോ? ചെന്നിത്തല രാജിവയ്ക്കേണ്ടി വരുമോ?

Oct 17, 2026 04:31 AM

ഇഡി ട്രാവൻകൂർ ടൈറ്റാനിയത്തിലേക്കും? രണ്ട് വ്യവസായ മന്ത്രിമാരും പിണറായിയും കുടുങ്ങുമോ? ചെന്നിത്തല രാജിവയ്ക്കേണ്ടി വരുമോ?

ഇഡി ട്രാവൻകൂർ ടൈറ്റാനിയത്തിലേക്കും? രണ്ട് വ്യവസായ മന്ത്രിമാർ കുടുങ്ങുമോ? ചെന്നിത്തല രാജിവയ്ക്കേണ്ടി...

Read More >>
വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ മാത്രം

Oct 16, 2026 07:57 PM

വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ മാത്രം

വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ...

Read More >>
ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന സ്നേഹസംഗമം

Oct 16, 2026 05:35 PM

ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന സ്നേഹസംഗമം

ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന...

Read More >>
വയോജന കേന്ദ്രം യുവധാരയായ സംഭവത്തിൽ ഇന്ന് പേരാവൂർ ഡിവൈഎസ്പി ഓഫിസിൽ ചർച്ച.

Oct 16, 2026 10:47 AM

വയോജന കേന്ദ്രം യുവധാരയായ സംഭവത്തിൽ ഇന്ന് പേരാവൂർ ഡിവൈഎസ്പി ഓഫിസിൽ ചർച്ച.

വയോജന കേന്ദ്രം യുവധാരയായ സംഭവത്തിൽ ഇന്ന് പേരാവൂർ ഡിവൈഎസ്പി ഓഫിസിൽ...

Read More >>
സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

Oct 15, 2026 06:33 PM

സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ്...

Read More >>
Top Stories